Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Position

സി.​കെ. നാ​യി​ഡു ട്രോ​ഫി: കേ​ര​ളം ശ​ക്ത​മാ​യ നി​ല​യി​ല്‍

വ​യ​നാ​ട്: സി.​കെ. നാ​യി​ഡു ട്രോ​ഫി (അ​ണ്ട​ര്‍ 23) ക്രി​ക്ക​റ്റി​ല്‍ പോ​ണ്ടി​ച്ചേ​രി​ക്കെ​തി​രേ കേ​ര​ളം പി​ടി​മു​റു​ക്കി. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 515ന് ​എ​തി​രേ, ര​ണ്ടാം ദി​വ​സം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 240 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് പോ​ണ്ടി​ച്ചേ​രി.

അ​ഞ്ചു വി​ക്ക​റ്റി​ന് 373 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​വ​സം ക​ളി തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ഇ​ന്നി​ങ്‌​സ് 500 ക​ട​ത്തി​യ​ത് മു​ഹ​മ്മ​ദ് ഇ​നാ​ന്‍റെ​യും (70) ജി​ഷ്ണു മ​ണി​ക​ണ്ഠ​ന്‍റെ​യും (55) ആ​ദി​ത്യ ബൈ​ജു​വി​ന്‍റെ​യും (47) ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ പോ​ണ്ടി​ച്ചേ​രി ര​ണ്ട് വി​ക്ക​റ്റി​ന് 13 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി. പി​ന്നീ​ട് പ്ര​വീ​ണ്‍ (74), അ​നീ​ഷ് (30) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് പോ​ണ്ടി​ച്ചേ​രി​യെ ക​ര​ക​യ​റ്റി​യ​ത്. കേ​ര​ള​ത്തി​നു​വേ​ണ്ടി കൈ​ലാ​സ് ബി. ​നാ​യ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

Latest News

Corehub Up